പ്രളയത്തെ തുടര്‍ന്ന് ശകുന്തളയുടെ കൂമ്പന്‍പ്പാറയിലെ വീടും സ്ഥലവും ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് അന്തിയുറങ്ങുവാന്‍ ഇടമില്ലാതിരുന്ന രോഗബാധിതയായ ഇവര്‍ക്കായി ക്ലബ് അംഗങ്ങള്‍ ഒത്തുചേരുകയായിരുന്നു.
ഇടുക്കി: പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ട്ടപ്പെട്ട വിധവയായ വീട്ടമ്മക്ക് കാരുണ്യത്തിന്‍റെ സ്നേഹഭവനം ഒരുക്കി നല്‍കുകയാണ് രാജകുമാരി ലയണ്‍സ് ക്ലബ്. പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ട്ടപ്പെട്ട കുംഭപ്പാറ വാഴെകുടിയില്‍ ശകുന്തളക്കാണ് സ്ഥലം കണ്ടെത്തി ലയണ്‍സ് ക്ലബ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്‍റെ താക്കോല്‍ നാളെ കൈമാറും.
പ്രളയത്തെ തുടര്‍ന്ന് ശകുന്തളയുടെ കൂമ്പന്‍പ്പാറയിലെ വീടും സ്ഥലവും ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് അന്തിയുറങ്ങുവാന്‍ ഇടമില്ലാതിരുന്ന രോഗബാധിതയായ ഇവര്‍ക്കായി ക്ലബ് അംഗങ്ങള്‍ ഒത്തുചേരുകയായിരുന്നു. 5 സെന്‍റ് ഭൂമിവാങ്ങിയാണ് വീട് നിര്‍മ്മിക്കുന്നത്. ലയന്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ വാമനകുമാറാണ് താക്കോല്‍ കൈമാറുന്നത്. രാജക്കാട് രാജകുമാരി മേഖലയില്‍ ആറോളം വീടുകളാണ് ക്ലബ് നിര്‍മ്മിക്കുന്നത്.
