എടത്വാ: നാടിനെ ഉത്സവമാക്കി വിഘ്‌നേശ്വരന്‍ ആനയ്ക്കും കിട്ടി സര്‍ക്കാരിന്റെ വക കിറ്റ്. തലവടി ആനപ്രമ്പാല്‍ കൊണ്ടാക്കല്‍ ഗൗരീശങ്കറിന്റെ ആനയ്ക്കാണ് തലവടി മൃഗാശുപത്രിയില്‍ നിന്ന് കിറ്റ് ലഭിച്ചത്. 

Read more: കാ‌ഞ്ഞങ്ങാട് ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പ് ശിൽപ്പവുമായി മൂന്ന് പേർ പിടിയിൽ

100 കിലോ അരി, 50 കിലോ ഗോതമ്പ്, റാഗി, മുതിര, ചെറുപയര്‍, ജാഗരി, 25 കിലോ ഉപ്പ്, മഞ്ഞപ്പൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. വിഘ്‌നേശ്വരന്‍ മൃഗാശുപത്രിയില്‍ നേരിട്ട് എത്തിയാണ് കിറ്റ് വാങ്ങിയത്. ആനയെ കാണാന്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. 

Read more: കർഷകനിൽ നിന്നും കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി വിജിലൻസ്