Asianet News MalayalamAsianet News Malayalam

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

ഏഴുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലുള്ളത്. മറ്റ് വിദ്യാര്‍ത്ഥിനികളുടെ നില തൃപ്തികരമാണ്.

food poisoning at private woman hostel in kozhikode
Author
Kozhikode, First Published Oct 25, 2021, 8:40 PM IST

കോഴിക്കോട്: കോഴിക്കോട് വനിതാ ഹോസ്റ്റലിൽ(Woman Hostel) ഭക്ഷ്യ വിഷബാധയേറ്റ(Food poison) വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്(kozhikode) പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

ഇവരിൽ ഏഴുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലുള്ളത്. മറ്റ് വിദ്യാര്‍ത്ഥിനികളുടെ നില തൃപ്തികരമാണ്. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാൽ ഇരുനൂറിലധികം കുട്ടികൾ ഭക്ഷണം കഴിച്ചെന്നും കുറച്ച് പേർക്ക് മാത്രമായി വിഷബാധ ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. 

ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More: മീനച്ചിലാറ്റിലെ മാലിന്യം: അധികൃതർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്, വിശദമായ റിപ്പോർട്ട് സമർപ്പിക്കണം 

Read More: ജയലളിതയുടെ തോഴി വി.കെ ശശികലയുടെ തിരിച്ചുവരവ്; തീരുമാനം പാർട്ടി ചര്‍ച്ചയ്ക്ക് ശേഷമെന്ന് പനീര്‍ശെല്‍വം

Read More: മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായി; ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിത്തിക്കാന്‍ 10 മണിക്കൂര്‍ വൈകി

Follow Us:
Download App:
  • android
  • ios