മകളുമായി അമ്മ പുഴയിൽ ചാടിയത് ഇന്നലെ വൈകീട്ടാണ്. നാട്ടുകാർ രക്ഷിച്ച ദർശന നിലവിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ദക്ഷയെ കണ്ടെത്താനായിരുന്നില്ല.
വയനാട്: വയനാട് വെണ്ണിയോട് പുഴയിൽ കാണാതായ നാലുവയസ്സുകാരിക്കായി ഇന്ന് വീണ്ടും തെരച്ചിൽ. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. മകളുമായി അമ്മ പുഴയിൽ ചാടിയത് ഇന്നലെ വൈകീട്ടാണ്. നാട്ടുകാർ രക്ഷിച്ച ദർശന നിലവിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ദക്ഷയെ കണ്ടെത്താനായിരുന്നില്ല.
വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.
മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; അവസാനത്തെ അരമണിക്കൂറില്‍ നടന്നത് ബാല പറയുന്നു.!
വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദർശനയാണ് കുഞ്ഞുമായെത്തി പുഴയിൽ ചാടിയത്. ദർശനക്കൊപ്പം മകൾ ദക്ഷയുമുണ്ടായിരുന്നു. സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദർശനയെ രക്ഷപ്പെടുത്തിയത്. പാലത്തിൽ ചെരുപ്പും കുടകളും ഇരിക്കുന്നതായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
