5.69 കോടി രൂപയുടെ വായ്പ, കുടിശ്ശിക മുടങ്ങി; പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ് അയച്ച് കാനറ ബാങ്ക്
വാടക കെട്ടിടത്തിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെൻ്റ് സ്ഥലവും ഈട് വച്ച് എടുത്ത ലോൺ കുടിശ്ശിക ആയതോടെയാണ് ജപ്തി ചെയ്യാൻ കാനറ ബാങ്ക് തീരുമിച്ചത്.

കോഴിക്കോട്: കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്. വാടക കെട്ടിടത്തിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെൻ്റ് സ്ഥലവും ഈട് വച്ച് എടുത്ത ലോൺ കുടിശ്ശിക ആയതോടെയാണ് ജപ്തി ചെയ്യാൻ കാനറ ബാങ്ക് തീരുമിച്ചത്. കെസി കോക്കനറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ 5 കോടി 69 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് വായ്പ എടുത്തത്. കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന തന്ത്ര പ്രധാന മേഖലയിലെ പൊലീസ് സ്റ്റേഷനാണ് ജപ്തി ഭീഷണി നേരിടുന്നത്.