പുതുവർഷ ആഘോഷ ഭാഗമായി ഭാര്യയും മകനും മറ്റ് ബന്ധുക്കൾക്കുമൊപ്പം കടൽ തീരത്തെത്തുകയായിരുന്നു. മത്സ്യ തൊഴിലിനൊപ്പം ഇലക്ട്രിക് ജോലികളും ചെയ്തിരുന്നു.

തിരുവനന്തപുരം: കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യിൽ ക്ലീറ്റസിന്‍റെയും ജസ്പിനിന്‍റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് രണ്ടരയോടെ അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞ് വിളിച്ചതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലിൽ എന്തോ തട്ടിയെന്ന സംശയത്തിൽ നടത്തിയ തെരച്ചിലിലാണ് അനീഷിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പുതുവർഷ ആഘോഷ ഭാഗമായി ഭാര്യയും മകനും മറ്റ് ബന്ധുക്കൾക്കുമൊപ്പം കടൽ തീരത്തെത്തുകയായിരുന്നു. മത്സ്യ തൊഴിലിനൊപ്പം ഇലക്ട്രിക് ജോലികളും ചെയ്തിരുന്നു.ഭാര്യ: പ്രജീന. മകൻ: അനിൽ. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.