വ്യാജ നിയമന ഉത്തരവുണ്ടാക്കി, ശേഷം വായ്പ തരപ്പെടുത്താനും ശ്രമം; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
സർക്കാർ ജോലി ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വ്യാജമായി വായ്പ തരപ്പെടുത്തുന്നതിന് പ്രതികള്‍ ശ്രമിച്ചിട്ടുളളതായും അന്വേഷണത്തില്‍ അറിഞ്ഞതായി പൊലീസ് പറഞ്ഞു

ആലപ്പുഴ: വ്യാജരേഖ ചമച്ച് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ജോലി നേടി കൊടുക്കാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ഔദ്യോഗിക സീലും ഓഫീസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കി ജോലി നേടി കൊടുക്കാൻ ശ്രമിച്ച പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ക്ലർക്കായ ആര്യാട് തെക്ക് പഞ്ചായത്ത് ഗുരുപുരം ഗീതം വീട്ടിൽ മനു ആർ കുമാറി (35) നെയാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആശുപത്രിയിൽ സെക്ഷൻ ഗുമസ്ഥനായി ജോലി നോക്കി വരുന്ന പ്രതി ഈ കേസ്സിലെ രണ്ടാം പ്രതിക്ക് ജോലി ലഭിക്കുന്നതിനായി ആശുപത്രി സൂപ്രണ്ടിന്‍റെ അറിവില്ലാതെ ഔദ്യോഗിക സീൽ ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കി രണ്ടാം പ്രതിക്ക് ജോലി നേടി കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സർക്കാർ ജോലി ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും വ്യാജമായി വായ്പ തരപ്പെടുത്തുന്നതിന് പ്രതികള്‍ ശ്രമിച്ചിട്ടുളളതായും അന്വേഷണത്തില്‍ അറിഞ്ഞതായി പൊലീസ് പറഞ്ഞു. പുളിങ്കുന്ന് പോലീസ് ഇൻസ്പെക്ടർ നിസ്സാം എസ്, സബ്ബ് ഇൻസ്പക്ടമാരായ സെബാസ്റ്റ്യൻ ജോസഫ്, ബൈജു, സബ്ബ് ഇൻസ്പ്ക്ടർ ബിനുമോൾ ജേക്കബ് സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് കുമാർ, രജീഷ് മോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Readmore..ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടു, കര്‍ഷകന്‍ 40 വിഷപാമ്പുകളെ തുറന്നുവിട്ടു! Fact Check