ഹരിപ്പാട്: ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടൻ മരിച്ചു. താമല്ലാക്കൽ പുത്തൻതറയിൽ (അശ്വതി) മോഹനൻ ( 62 ) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. 

ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്. ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആംബുലൻസിൽ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മോഹനനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

Read Also: പരാതി നല്‍കാനെത്തിയ വിമുക്ത ഭടന്‍ പൊലീസുകാരെ തൂക്കിയെറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കൊട്ടിയത്തറയില്‍ വിമുക്ത ഭടന്‍ സ്വയം വെടിവച്ച് മരിച്ചു

കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീണ് വിമുക്ത ഭടന്‍ മരിച്ചു