തിരുപ്പതി തിരുമല ഘട്ട് റോഡിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി റോഡിലെ ഡിവൈഡറിന് മുകളിലൂടെ പുലി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

പാലക്കാട്: തിരുപ്പതി തിരുമല ഘട്ട് റോഡിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി റോഡിലെ ഡിവൈഡറിന് മുകളിലൂടെ പുലി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാർ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. ഒന്നാം ഘട്ട് റോഡിൽ 
വിനായക സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള ഭാഗത്താണ് പുലിയെ കണ്ടത്. പുലി വനമേഖലയിലേക്ക് ഓടിപ്പോയതായി 
ആണ്‌ വിവരം. ദൃശ്യങ്ങൾ പുറത്തുവന്നത്തോടെ ദേവസ്വം അധികൃതർ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ഇവിടെ പല തവണ പുലിയെ കണ്ടിരുന്നു. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News