പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പുലിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വെറ്റിനെറി ഡോക്ടറെത്തിയ ശേഷം മറ്റു നടപടികൾ ആരംഭിക്കും. വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുലിക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News