ബെംഗലുരു: ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ച് നാല് കണ്ണൂർ സ്വദേശികൾ മരണപ്പെട്ടു. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ  വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്കൂൾ സംസ്കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാർ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.