കോഴിക്കോട്: മലമാനിനെ വേട്ടയാടിയ നാലംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. താമരശ്ശേരി കോരങ്ങാട് വാപ്പനാംപൊയില്‍ പാറമ്മല്‍ മുഹമ്മദ് റഫീഖ്(മാനു-43), മൈലള്ളാംപാറ മട്ടിക്കുന്ന് വെള്ളിലാട്ട്‌പൊയില്‍ ഭാസ്കരന്‍(49), മൈലള്ളാംപാറ മട്ടിക്കുന്ന് പൂവന്‍മലയില്‍ വി മഹേഷ്(40), മൈലള്ളാംപാറ മട്ടിക്കുന്ന് ഉമ്മിണിക്കുന്നേല്‍ ബാബു യുജെ എന്നിവരെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

താമരശ്ശേരി റെയ്ഞ്ചിലെ കനലാട് സെക്ഷന്‍ പരിധിയില്‍ വരുന്ന മട്ടിക്കുന്ന് ഭാഗത്ത് വന്യജീവി വേട്ട നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. ഇവരില്‍ നിന്നും 102 കിലോഗ്രാം മലമാന്‍ ഇറച്ചിയും പിടിച്ചെടുത്തു. 

ഫോറസ്റ്റ് ഓഫിസര്‍ക്കൊപ്പം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പിടി ബിജു, മുസ്തഫ സാദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ദീപേഷ് സി, ശ്രീനാഥ്. കെവി, സജു. ജിഎസ്, ഡ്രൈവര്‍മാരായ ജിതേഷ് പി, ഫോറസ്റ്റ് വാച്ചറായ പ്രസാദ്. എംഎം, താത്കാലിക വാച്ചര്‍മാരായ ലജുമോന്‍, മുസ്തഫ എന്നിവരാണ് വേട്ടസംഘത്തെ പിടികൂടിയത്.