രണ്ട് മിനി ടാങ്കർ ലോറികളാണ് സൗത്ത് പൊലീസ് പിടികൂടിയത്.

ആലപ്പുഴ: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ച നാലുപേര്‍ ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയില്‍. രണ്ട് മിനി ടാങ്കർ ലോറികളാണ് സൗത്ത് പൊലീസ് പിടികൂടിയത്. പള്ളാത്തുരുത്തി പാലത്തിന് അടുത്ത് വാഹനം നിര്‍ത്തിയിട്ട് മാലിന്യം തള്ളുവാനായിരുന്നു പ്രതികളുടെ ശ്രമം. 

പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ് ഐ എം ആര്‍ ഉത്തമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നാലുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. വാഹനങ്ങളിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സൗത്ത് ഐഎസ്എച്ച്ഒ അരുണിന്‍റെ നിർദ്ദേശ പ്രകാരം പുലർച്ചെ നടത്തിയ പെട്രോളിംഗിലാണ് പ്രതികൾ പിടിയിലായത്.