Asianet News MalayalamAsianet News Malayalam

സംരക്ഷണഭിത്തിയില്ലാതെ പൊതുകുളം; നാല് വയസുകാരി കാൽവഴുതി വീണ് മരിച്ചു

ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ മകൾ ധരണി ആണ് മരിച്ചത്

four year old girl slipped in to pond and died in idukki
Author
Idukki, First Published Jul 23, 2022, 1:13 PM IST

ഇടുക്കി: ഉടുമ്പൻചോലയിൽ നാല് വയസുകാരി പൊതു കുളത്തിൽ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ മകൾ ധരണി ആണ് മരിച്ചത്. സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തിൽ കാൽ വഴുതി വീണതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത  ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചെന്നതാണ്. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ ( 16 ) ആണ് മരിച്ചത്. അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. സ്കൂളിലേക്ക് പോകുന്നതിന് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

അതേസമയം പത്തനംതിട്ടയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന പൊലീസ് ഉദ്യോഗസ്ഥ മരിച്ചെന്നതാണ്. പത്തനംതിട്ട വനിത സ്റ്റേഷനിലെ സി പി ഒ സിൻസി പി അസീസ് ആണ് മരിച്ചത്. ഈ മാസം 11 നാണ് മെഴുവേലിയിൽ വെച്ച് അപകടം ഉണ്ടായത്. പൊലുസുകാരി സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തിരുന്നു. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് സിൻസി മരണപ്പെട്ടത്.

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു, പിതാവ് മരിച്ചു

അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെ എസ് ആർ ടി സി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചെന്നതാണ്. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ ( 73 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി ( 50 ) പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ തൽക്ഷണം മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ : കല. മാധവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios