വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയിൽ തളളിയിട്ട് മുതുകിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. 

തിരുവനന്തപുരം: വെങ്ങാനൂരിൽ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്‍റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്‌പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകര ണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയിൽ തളളിയിട്ട് മുതുകിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. 

പരിക്കേറ്റ വിജിന്റെ സുഹൃത്തുക്കളായ ജിജിൻ, കിച്ചു, അഭിലാഷ്, അനു എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. അടുത്തിടെയുണ്ടായ തർക്കത്തെ തുടർന്ന് സംഘം വിജിനുമായി അകൽച്ചയിലായിരുന്നു. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമി സംഘം ബുധനാഴ്ച രാത്രി എട്ടോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തെ തുടർന്ന് വിഴിഞ്ഞം എസ്.ഐ.മാരായ ജി.വിനോദ്, ഹർഷകുമാർ എന്നിവരുടെ നേത്യത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്തു. പരിക്കേറ്റവരുടെ മൊഴിയെടുത്ത ശേഷം സംഭവത്തിൽപ്പെട്ട നാലുപ്രതികൾക്കായി തിരച്ചിലാരംഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Read More : പ്രണയം നടിച്ച് പീഡനം, നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ചെന്നൈയിലെത്തി പൊലീസ്, അറസ്റ്റ്