കോഴിക്കോട് താമരശ്ശേരിയിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുകയായിരുന്ന റസീന എന്ന യുവതിക്ക് പാമ്പ് കടിയേറ്റു. കഴിഞ്ഞ നാല് ദിവസത്തിനിടെ താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പാമ്പ് കടിയേറ്റ സംഭവമാണിത്.

കോഴിക്കോട്: വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പൂനൂര്‍ കോളിക്കല്‍ വട്ടിക്കുന്നുമ്മല്‍ റസീന(43) ക്കാണ് വീട്ടുമുറ്റത്ത് നിന്നും ചകിരിയെടുക്കുമ്പോള്‍ പാമ്പിന്റെ കടിയേറ്റത്. റസീനയുടെ കൈയ്ക്കാണ് കടിയേറ്റത്. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ നാലു ദിവസത്തിനിടെ റസീനയുടെ സംഭവമടക്കം താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി നാല് പേര്‍ക്കാണ് പാമ്പിന്റെ കടിയേറ്റത്. ഞായറാഴ്ച താമരശ്ശേരി കാരാടിയില്‍ റോഡരികില്‍ വെച്ച് യുവാവിനും തിങ്കളാഴ്ച കോരങ്ങാട് വയലിന്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന 10 വയസ്സുകാരനും ഇന്നലെ വെളിമണ്ണ എന്ന സ്ഥലത്ത് മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചു വയസ്സുകാരിക്കുമാണ് പാമ്പുകടിയേറ്റത്.