മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന് വാഗ്ദാനം; എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍
മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട്: എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആൾ കോഴിക്കോട് പിടിയിൽ. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലിൽ നിന്ന് ഇറക്കാൻ കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയിൽ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആൾമാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുണ്ട്.