മലപ്പുറം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ റേഷൻ കാർഡുടമകൾക്ക് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ജില്ലയിൽ 91 ശതമാനം പൂർത്തിയായതായി ജില്ലാസപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 8,88,353 റേഷൻ കാർഡുടമകൾ സൗജന്യ റേഷൻ വിവിധ റേഷൻ കടകളിലൂടെ കൈപ്പറ്റിട്ടുണ്ട്.

പി.എം-ജി.കെ.എ.വൈ സ്‌കീം പ്രകാരം എ.എ.വൈ, മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്കുള്ള  സൗജന്യ അരി വിതരണം ഏപ്രിൽ 21 മുതൽ ആരംഭിക്കും. അഞ്ച് കിലോഗ്രാം അരിയാണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതം ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.