തൃശൂരിലെ വെട്ടുകാട് നിന്ന് വീട്ടില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 60 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. കരിപ്പാശ്ശേരി രാഘവന്റെ വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു ചന്ദനത്തടികള്‍ കണ്ടെടുത്തത്.

തൃശൂര്‍: വീട്ടില്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചിരുന്ന 60 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. വനം ഡിവിഷന്‍ പട്ടിക്കാട് റേഞ്ച് മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വെട്ടുകാട് ഭാഗത്ത് പുത്തന്‍കാട് ദേശത്ത് കരിപ്പാശ്ശേരി രാഘവന്റെ (72) വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 60 കിലോ ചന്ദന മരത്തടികളാണ് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സംഘവും പിടികൂടിയത്. ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു. മാന്ദാമംഗലം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ്) സജീവ് കുമാര്‍, രാജേഷ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.യു. രാജകുമാര്‍, ദീപു കെ.വി, ഷിജു കെ.എസ്, രാഹുല്‍ ശങ്കര്‍, ബിജേഷ് ങആ, അനില്‍കുമാര്‍ കെ.എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.