അക്രമി സംഘത്തിൽ ഇനി രണ്ടുപേരെയും കൂടി പിടികൂടാനുണ്ട്. രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

തിരുവനന്തപുരം: തിരുവനന്തപുരം ആനയിലുണ്ടായ ഗുണ്ടാ ആക്രണത്തിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ചാക്ക സ്വദേശി അച്യുവെന്ന വിളിക്കുന്ന ഷാനിനെയാണ് പിടികൂടിയത്. അക്രമി സംഘത്തിൽ ഇനി രണ്ടുപേരെയും കൂടി പിടികൂടാനുണ്ട്. രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

സ്കൂട്ടറിൽ പോവുകയായിരുന്ന ശബരി, രാജേഷ് എന്നിവരെയാണ് വെട്ടിയത്. ഗുണ്ടാ കുടിപ്പകയാണ് ആക്രണത്തിന് പിന്നിൽ. ഉണ്ണി, ഷാൻ, അച്യു എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പൊലിസ് പറയുന്നു. സ്കൂട്ടറിൽ പോവുകയായിരുന്ന ശബരി, രാജേഷ് എന്നിവരെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. നിലത്തു വീണിട്ടും വീണ്ടും വെട്ടുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെ ഒരു വാള്‍ ഉപേക്ഷിച്ച് പ്രതികള്‍ ബൈക്കിൽ കടന്നു കളഞ്ഞു. അക്രമിസംഘത്തിലെ ചാക്ക സ്വദേശി ഷാനിനെ പേട്ട പൊലിസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിരവധികേസുകളുണ്ട്. അക്രമിസംഘത്തിലുണ്ടാരുന്ന ഉണ്ണിയും ശബരിയും തമ്മിൽ മുമ്പും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ പേട്ട പൊലിസിൽ കേസുണ്ട്. സംഘങ്ങള്‍ തമ്മിൽ ഫോണിലൂടെ രണ്ടു ദിവസമായി പരസ്പരം ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ അഞ്ചുമണിയോടെ ആക്രമണം നടക്കുന്നത്. 

'അപ്പോഴൊന്നും ഉണരാത്ത വനിതാ കമ്മീഷൻ ഇപ്പോൾ ഞെട്ടിയുണർന്നു'; ഷാജിക്കെതിരായ കേസിൽ അബ്ദു റബ്ബ്

https://www.youtube.com/watch?v=Ko18SgceYX8