അങ്കമാലിയിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നതിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതി മൊഴി നൽകി.
പാലക്കാട് : വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 2 ലക്ഷത്തോളം വില വരുന്ന 3.850 കിലോ കഞ്ചാവ് പിടി കൂടി. കോയമ്പത്തൂർ ആലപ്പുഴ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരനായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സഖിബുൾ ഇസ്ലാം എന്നായാളെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നതിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതി മൊഴി നൽകി.
