Asianet News MalayalamAsianet News Malayalam

കാഴ്ചാ കണ്ണിലെ അത്ഭുതം 'ജീവൻ തുടിക്കുന്ന ആൽമരം'

പെരിന്തൽമണ്ണ - പാലക്കാട് റോഡിലെ പൊന്നിയാകുർശ്ശിയിൽ ആൽമരത്തണലിന് ചുറ്റും പൂന്തോട്ടവും ഇരിപ്പിടവും ഒരുക്കി. ഒപ്പം ആൽമരത്തെ ജീവൻ തുടിക്കുന്ന മുഖവുമാക്കി

garden and seating area has been prepared around the banyan tree Perinthalmanna Palakkad Road
Author
First Published Sep 22, 2022, 12:13 AM IST

മലപ്പുറം: പെരിന്തൽമണ്ണ - പാലക്കാട് റോഡിലെ പൊന്നിയാകുർശ്ശിയിൽ ആൽമരത്തണലിന് ചുറ്റും പൂന്തോട്ടവും ഇരിപ്പിടവും ഒരുക്കി. ഒപ്പം ആൽമരത്തെ ജീവൻ തുടിക്കുന്ന മുഖവുമാക്കി. പെരിന്തൽമണ്ണ നഗരസഭാ ഹെൽത്ത് ഡിപ്പാർട്‌മെന്റിന്റെ നേതൃത്വത്തിൽ സ്വച്ചതാ മിഷന്റെ ഭാഗമായാണ് പെരിന്തൽമണ്ണ - പാലക്കാട് റോഡിലെ പൊന്നിയാകുർശ്ശിയിൽ ആൽമരത്തിന് ചുറ്റും പൂന്തോട്ടവും ഇരിപ്പിടവും ഒരുക്കിയത്. 

മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകിയത്. സ്വച്ചതാ മിഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ നഗരസഭയിലെ പല പ്രദേശത്തും ഇത്തരത്തിൽ ബോധവത്കരണവും ശുചീകരണ പരിപാടികളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ്  ട്രോമാ കെയർ പ്രവർത്തകരും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും ചേർന്ന് ഇത്തരത്തിൽ വ്യത്യസ്തമായി ഒരു പ്രവർത്തനവുമായി മുന്നോട്ട് വന്നത്. 

ഹെൽത്ത് ഇൻസ്‌പെക്ട്ടർ ദിലീപിന്റെ നേതൃത്തത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ട്ടർമാരായ വിനോദ്, മുനീർ, ദീനു മുൻസിപ്പൽ തൊഴിലാളികളും മലപ്പുറം ജില്ലാട്രോമാകെയർ പെരിന്തൽമണ്ണാ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്തത്തിൽ ഫവാസ് മങ്കട, റഹീസ് കുറ്റീരി, ഷുഹൈബ് മാട്ടായ, വാഹിദ അബു, ഫാറൂഖ് എന്നിവർ പങ്കാളികളായി. കരുവാരകുണ്ട് സ്വദേശികളായ ശ്രീകൃഷ്ണൻ, പ്രദീപ് എന്നിവരാണ് ആൽമരത്തിന് പെയിൻറിംഗ് ചെയ്ത് മനോഹരമാക്കിയത്.

Read more: മാന്നാറിൽ ഉയരത്തിലുള്ള മതിൽ ചാടിയെത്തി, അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു

ഏറെ വ്യത്യസ്ഥമായ ഒരു കാഴ്ചയാണ് ആൽമരം സമ്മാനിക്കുന്നത്. സൌന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്. വൈവിധ്യമായ നിറങ്ങൾ ചാർത്തി വേരുകളെ സൌന്ദര്യ വൽക്കരിച്ചതിന് ശേഷം ജീവൻ തുടിക്കുന്ന സ്ത്രീയുടെ പാതി മുഖവും വരവച്ചുവച്ചു. നിരപ്പില്ലാത്ത ആൽ മരത്തിന്റ വേരുകളിൽ വരച്ചുവച്ച ചിത്രം ഏവർക്കും വലിയ കൌതുകമാണ് ഉണർത്തുന്നത്. 

Follow Us:
Download App:
  • android
  • ios