ഓട്ടോ റിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്

മലപ്പുറം:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തട്ടുകടകത്തി നശിച്ചു. മലപ്പുറം പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽ ആണ് സംഭവം. ഇന്ന് രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഓട്ടോ റിക്ഷ സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. ഇതോടെ സമീപത്തെ പെട്ടിക്കടക്കും തീ പിടിച്ചു.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് ഫയര്‍ഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ പൂര്‍ണമായും അണച്ചത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി.

ആരാകും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി? നുസ്രത്ത് ജഹാൻ തന്നെയാണോ? ആകെ മൊത്തം കണ്‍ഫ്യൂഷൻ!


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews