കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാൻ. പുളിമൂട് ഭാഗത്ത്‌ വെച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു.

തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപം നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. പുളിമൂട് ഭാഗത്താണ് സംഭവം. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാൻ. പുളിമൂട് ഭാഗത്ത്‌ വെച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം