നിരന്തരം ഫോൺവിളിച്ച് ശല്യം; യുവാവിന്റെ നമ്പർ ബ്ലോക്ക് ചെയ്ത് പെൺകുട്ടി, നടുറോഡിൽ ക്രൂരമർദനം, കേസെടുത്തു
തൃക്കാക്കര കെഎംഎം കോളേജിന് മുന്നിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കോട്ടയം സ്വദേശി കൂവപ്പള്ളി വീട്ടിൽ അൻസലിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.
കൊച്ചി: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് പെൺകുട്ടിയ്ക്ക് നടുറോഡിൽ ക്രൂര മർദനം. കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയ്ക്കാണ് മർദനമേറ്റത്. പെൺകുട്ടിയുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. തൃക്കാക്കര കെഎംഎം കോളേജിന് മുന്നിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കോട്ടയം സ്വദേശി കൂവപ്പള്ളി വീട്ടിൽ അൻസലിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. യുവാവിൻ്റെ ശല്യം സഹിക്കാതായതോടെയാണ് പെൺകുട്ടി നമ്പർ ബ്ളോക്ക് ചെയ്തത്. തുടർന്ന് കോളേജിന് സമീപം കാത്തുനിന്ന പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
'വിനേഷിന്റെ അപ്പീല്‍ തള്ളിയതിൽ നിരാശ'; നിയമപോരാട്ടം തുടരുമെന്നും ഐഒഎ അധ്യക്ഷ പിടി ഉഷ
https://www.youtube.com/watch?v=Ko18SgceYX8