ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പ്രദേശത്താകെ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

പത്തനംതിട്ട : തിരുവല്ല പുളിക്കീഴിൽ നാടിനെയാകെ നടുക്കിക്കൊണ്ടാണ് ഇന്നലെ ചതുപ്പിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പ്രദേശത്താകെ പരിശോധന നടത്തിയപ്പോഴാണ് കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകൾ, പിന്നെ അരയ്ക്ക് മുകളിലെ ഭാഗം; ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞു

ആറുമാസം പ്രായം വരുന്ന പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധന എന്നിവക്ക് ശേഷമാകും മരണകാരണം സംബന്ധിച്ച് സ്ഥിരീകരണം വരിക. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് സിമൻറ് ചാക്ക് ഉൾപ്പെടെ കണ്ടെടുത്തിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ കീഴിൽ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.