ശബ്ദം കേട്ട് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്.

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകൾ സാൻവി അഭിലാഷാണ് മരിച്ചത്. പെൺകുട്ടി സ്വയം ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് 5.32 നാണ് സാൻവി അഭിലാഷ് പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്ലിന് മുകളിലേക്ക് കയറിയത്. റോഡിൽ നിന്ന് വേഗത്തിൽ പെൺകുട്ടി കെട്ടിടത്തിലേക്ക് ഓടിക്കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷോപ്പിങ്ങ് കോംപ്ലക്ലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാണ് താഴേയ്ക്ക് വീണത്. സ്കൂൾ ബാഗും ചെരുപ്പും മുകളിലത്തെ നിലയിലുണ്ട്. ബാഗിനുള്ളിൽ പുസ്തകങ്ങൾക്കൊപ്പം പരീക്ഷ പേപ്പറുമുണ്ടായിരുന്നു.

പട്ടം ബിഷപ്പ് ഹൗസിനോട് ചേർന്ന് ഇരിക്കുന്ന ഷോപ്പിം​ഗ് കോപ്ലക്സിന്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ഈ പെൺകുട്ടി താഴേക്ക് വീണത്. ശബ്ദം കേട്ട് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്നുള്ള ആളുകൾ വന്ന് നോക്കുമ്പോഴാണ് പെൺകുട്ടി ഇവിടെ വീണുകിടക്കുന്നത് കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തക്കും മുന്പേ പെൺകുട്ടി മരിച്ചു.

പട്ടം ആര്യ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാൻവി. ഇന്ന് ഉച്ച വരെ സ്കൂളിൽ ക്ലാസുണ്ടായിരുന്നു. സ്കൂളിൽ നിന്ന് സാൻവി വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പക്ഷെ ട്യൂഷൻ ക്ലാസിൽ എത്തിയില്ല. സാൻവി എത്താത്ത വിവരം ട്യൂഷൻ ക്ലാസിലെ അധ്യാപകൻ വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി. ഇതേ സമയത്ത് തന്നെയാണ് സാൻവിയെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചതും.

കുട്ടികളുമായി സഞ്ചരിച്ച ഓട്ടോ ഓടിച്ചത് മദ്യപിച്ച് ലക്കുക്കെട്ട്; അപകത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്, അറസ്റ്റ്