കാലടിയിൽ പെൺകുട്ടി പനി ബാധിച്ച് മരിച്ച സംഭവത്തിൽ പേവിഷബാധയേറ്റെന്നും സംശയം

കൊച്ചി: എറണാകുളം കാലടിയിൽ സ്കൂൾ വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ച സംഭവത്തിൽ പേവിഷ ബാധയേറ്റെന്ന് സംശയം. കുട്ടിയുടെ വീടിൻ്റെ സമീപത്തെ വീട്ടിലെ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സംശയം ബലപ്പെട്ടത്. ശനിയാഴ്ചയാണ് പടയാട്ടിൽ ഷിജുവിൻ്റെ മകൾ ജനിറ്റ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. അന്നേ ദിവസം തന്നെയാണ് നായയും ചത്തത്. തുടർന്ന് നടത്തിയ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ പോസ്റ്റ‌്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ. 

YouTube video player