2022 ഏപ്രിൽ മാസം മുതലാണ് പീഡനം തുടങ്ങിയത്. അന്ന് കുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല. പ്രായപൂർത്തിയായ ശേഷം പിന്നെയും ഉപദ്രവം തുടർന്നു

തൃശൂർ: ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രീംസ് വെല്‍നസ് ക്ലിനിക്ക്, ഡ്രീംസ് വുമണ്‍സ് വേള്‍ഡ്, ഡ്രീംസ് അക്യുപങ്ചര്‍ ക്ലിനിക് എന്നിവയുടെ ഉടമയായ പുത്തന്‍വേലിക്കര ചാലക്ക സ്വദേശി കോന്നംവീട്ടില്‍ സുധീര്‍ ഷാമന്‍സില്‍ (40) എന്നയാളെയാണ് പോക്‌സോ കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 

ഇയാളുടെ സ്ഥാപനത്തില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ 2022 ഏപ്രില്‍ മാസം മുതലും, പിന്നീട് കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയയതിന് ശേഷവും പല തവണ പീഡിപ്പിച്ചതായാണ് പരാതി. തൃശ്ശൂര്‍ റുറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നിര്‍ദേശപ്രകാരം, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്‍പി.  രാജൂ വി.കെ, മതിലകം ഇന്‍സ്‌പെക്ടര്‍ ഷാജി കൊടുങ്ങല്ലൂര്‍ സബ് ഇൻസ്പെക്ടർ സാലിം കെ പ്രൊബേഷണന്‍ സബ് ഇൻസ്പെക്ടർ വൈഷ്ണവ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സെബി ജി.എസ് സിവിൽ പൊലീസ് ഓഫീസർ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം