പെൺസുഹൃത്തിന്റെ ക്വട്ടേഷനെ തുടർന്ന് യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു.  ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ: പെൺസുഹൃത്തിന്റെ ക്വട്ടേഷനെ തുടർന്ന് യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി ഫൈസൽ (35 )നെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പെൺ സുഹൃത്തിൻ്റെ സഹപ്രവർത്തകനെ മർദ്ദിക്കാനാണ് പെൺ സുഹൃത്ത് കൊട്ടേഷൻ നൽകിയത്. 

ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ 

സംഭവത്തിനുശേഷം കോഴിക്കോട് തിരുവമ്പാടിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെൺ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥൻ, രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ റോഷൻ, ഡിക്സൺ, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.