മണിക്കൂറുകള്‍ കഴിഞ്ഞ്. വിവരം കൈമാറിയിട്ടും അലഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മൂന്നാര്‍ എന്‍വോയ്‌മെന്റ് ആന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ പ്രതിഷേധം 

ഇടുക്കി: നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കേഴയാടിനെ വനപാലകര്‍ ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകള്‍ കഴിഞ്ഞ്. വിവരം കൈമാറിയിട്ടും അലഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി മൂന്നാര്‍ എൻവിറോൺമെന്റ് ആന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി. 

കഴിഞ്ഞ ദിവസമാണ് പഴയമൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് നായ്ക്കളുടെ ആക്രമണത്തില്‍ കേഴയാടിന് പരുക്കേറ്റത്. പ്രഭാത സവാരിക്കിറങ്ങിയ മൂന്നാര്‍ എന്‍വോയ്‌മെന്റ് ആന്റെ് വൈല്‍ഡ് ലൈഫ് സൊസൈറ്റി അംഗങ്ങള്‍ സംഭവം മൂന്നാറിലെ വനപാലകരെ അറിയിച്ചെങ്കിലും നാലുമണിക്കൂര്‍ കഴിഞ്ഞാണ് അധിക്യതര്‍ സ്ഥലത്തെത്തിയത്. ഇതിനിടെ കേഴയാടിന് അസ്വസ്ഥത അനുഭവപ്പെടുകയും പ്രവര്‍ത്തകര്‍ പ്രാഥമിക ചികില്‍സ നല്‍കുകയും ചെയ്തു. 

പലവട്ടം ഫോണില്‍ അധിക്യതരെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാൻ പോലും അധിക്യതര്‍ കൂട്ടാക്കിയില്ലെന്ന് സംഘടപ്രവര്‍ത്തകര്‍ പറയുന്നു. വനപാലകരുടെ നിസംഗതെപ്പറ്റി ബന്ധപ്പെട്ടവര്‍ക്ക് അധിക്യതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സംഘടയുടെ പ്രസിഡന്റ് മോഹന്‍ പറഞ്ഞു. എന്നാല്‍ സ്ഥലം ക്യത്യമായി മനസിലാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധിക്യതരുടെ വാദം. 

Accident| കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു, തിരുവനന്തപുരത്ത് അച്ഛനും മകനും ദാരുണാന്ത്യം

മൂന്നാര്‍-ദേവികുളം റോഡില്‍ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് റോഡരികില്‍ കേഴയാടിനെ വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവം മൂന്നാറിലെ വനപാലകരെ അറിയിച്ചെങ്കിലും ആര്‍ആർടി എത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. പ്രദേശവാസികളില്‍ ചിലര്‍ പരിക്കേറ്റ കേഴയാടിനെ നായ്ക്കള്‍ ആക്രമിക്കാതിരിക്കാന്‍ കാവല്‍ നിന്നതോടെയാണ് അന്ന് രക്ഷപ്പെട്ടത്.