വസ്ത്രത്തിൽ സ്വർണ്ണം തേച്ചു പിടിപ്പിച്ചു കൊണ്ടുവന്ന യാത്രക്കാരനും രേഖകൾ ഇല്ലാതെ വിദേശ കറൻസി കടത്തിയ മറ്റൊരു യാത്രക്കാരനും കസ്റ്റംസ് പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വസ്ത്രത്തിൽ സ്വർണ്ണം തേച്ചു പിടിപ്പിച്ചു കൊണ്ടുവന്ന യാത്രക്കാരനും രേഖകൾ ഇല്ലാതെ വിദേശ കറൻസി കടത്തിയ മറ്റൊരു യാത്രക്കാരനും കസ്റ്റംസ് പിടിയിൽ. പാന്റിൽ 890 ഗ്രാം സ്വർണ്ണമിശ്രിതം പതിപ്പിച്ച കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ്‌ അനീസ്, അരക്കോടിക്ക് തുല്യമായ വിദേശ കറൻസി കടത്തിയ തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.

സ്വർണക്കടത്ത് കേസ്; പൊലീസിന് തിരിച്ചടി, അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

സ്റ്റീമറിന്റെ ഉള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചയാളും കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് കസ്റ്റംസിന്റെ പിടിയിലായി.സ്റ്റീമറിന് സാധാരണയുള്ളതിനാൽ കൂടുതൽ ഭാരം ശ്രദ്ധയിൽപ്പെട്ടതിനാൽ അഴിച്ച് നോക്കി പരിശോധിച്ചപ്പോഴാണ് സ്വർണ്ണം പിടിച്ചത്. 497 ഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ കടത്തിയത്. മലപ്പുറം സ്വദേശി അബൂബക്കർ സിദ്ധിഖിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

സ്വര്‍ണക്കടത്തിന് ഒത്താശ; അർജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍

അർജുൻ ആയങ്കി സ്വർണ്ണം പൊട്ടിക്കലിന്റെ മുഖ്യആസൂത്രകൻ; രാമനാട്ടുകര കേസിലും പ്രതിയാകും

മലപ്പുറം : കരിപ്പൂർ പൊലീസ് കഴിഞ്ഞ മാസം പിടികൂടിയ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയെന്ന് സ്ഥിരീകരണം. വിദേശത്ത് നിന്നും കടത്തി കൊണ്ട് വന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശങ്ങൾ നൽകിയത് ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു. 

കഴിഞ്ഞ മാസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ കാരിയറുടെ സഹായത്തോടെയുള്ള സ്വർണ്ണം പൊട്ടിക്കൽ ശ്രമം കരിപ്പൂർ പൊലീസ് പൊളിച്ചത്. ഒരു കിലോയോളം സ്വർണ്ണവുമായി ജിദ്ദയിൽ നിന്നും എത്തിയ മഹേഷ്‌ എന്ന യാത്രക്കാരൻ കവർച്ചാ സംഘവുമായി ധാരണയിൽ എത്തുകയായിരുന്നു. എന്നാൽ സ്വർണ്ണം തട്ടാൻ എത്തിയ സംഘത്തിലെ മൂന്ന് പേരും കാരിയറും വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസിന്റെ പിടിയിലായി.

പരപ്പനങ്ങാടി നഗരസഭ സിപിഎം മുൻ കൗൺസിലർ മൊയ്തീൻ കോയയും ഈ സംഭവത്തിൽ പൊലീസ് പിടിയിലായിരുന്നു. ഈ പൊട്ടിക്കൽ സംഭവത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. സംഘവുമായി ആയങ്കി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചു. അന്നേ ദിവസം ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് ആയങ്കി ആയിരുന്നു. ഇന്നലെ കണ്ണൂർ പെരിങ്ങോത്ത് വച്ചാണ് ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേരോടൊപ്പം ആയങ്കി കരിപ്പൂർ പൊലീസിന്റെ പിടിയിലാക്കുന്നത്. കവർച്ചാ ശ്രമക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

2021 ൽ അഞ്ച് യുവാക്കൾ വാഹനാപകടത്തിൽ മരിച്ച രാമനാട്ടുകര സംഭവത്തിലും ആയങ്കിയെ പൊലീസ് പ്രതി ചേർക്കും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കവേയാണ് അന്ന് അപകടമുണ്ടായത്. ഈ സംഭവം നടന്ന ദിവസം 2021 ജൂൺ 21 ന് കരിപ്പൂ‍ർ വിമാനത്താവളത്തിന് പുറത്ത് ചുവന്ന സ്വിഫ്റ്റ് കാറിൽ കാത്തുനിന്നത് അർജ്ജുൻ ആയങ്കിയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ സ്വർണ്ണം കടത്തുകയും മറ്റ് ക്യാരിയർമാരെ അക്രമിച്ചും സ്വാധീനിച്ചും സ്വ‍ർണ്ണം കൈക്കലാക്കുകയും ചെയ്യുന്നതിലെ മുഖ്യ ആസൂത്രകൻ അയാളാണെന്ന് നേരത്തെ കസ്റ്റംസും കണ്ടെത്തിയിരുന്നു. അതേ സമയം, അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് അറസ്റ്റിലായത്.