ഇന്ന് രാവിലെ കേശവൻ ദേഹാസ്വാസ്ഥ്യം പ്രകടപ്പിച്ചെന്നും ഇത് കണ്ട് ഓടിയെത്തിയ ഭാര്യ സെൽവ്വ കട്ടിലുണ്ടായിരുന്ന കുപ്പിയിലെ വിഷം എടുത്തു കുടിച്ചുവെന്നാണ് വീട്ടിലുണ്ടായിരുന്ന മകളുടെ മൊഴി.
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണവ്യാപാരിയും ഭാര്യയും ജീവനൊടുക്കി. നെയ്യാറ്റിൻകരയിൽ സ്വർണക്കട നടത്തുന്ന കേശവനും ഭാര്യ സെൽവ്വയുമാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് നിഗമനം. ഇന്ന് രാവിലെ കേശവൻ ദേഹാസ്വാസ്ഥ്യം പ്രകടപ്പിച്ചെന്നും ഇത് കണ്ട് ഓടിയെത്തിയ ഭാര്യ സെൽവ്വ കട്ടിലിൽ ഉണ്ടായിരുന്ന കുപ്പിയിലെ വിഷം എടുത്തു കുടിച്ചുവെന്നാണ് വീട്ടിലുണ്ടായിരുന്ന മകളുടെ മൊഴി.
ഉടൻ മകള്‍ അയൽവാസികളെ വിവരം അറിയിച്ചു. ആളുകളെത്തിയപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഭർത്താവ് വിഷം കഴിച്ചുവെന്ന് മനസിലാക്കി സെൽവ ബാക്കിയുണ്ടായിരുന്ന വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് അറിയിച്ചു. സ്വർണാഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സയനൈഡാണ് ഇരുവരും കഴിച്ചുവെന്നാണ് സംശയം. സാമ്പത്തിക പ്രശ്നങ്ങളും അസുഖവും കേശവനെ അലട്ടിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
തിരുവനന്തപുരം വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി.പാലോട് വനമേഖലയില്‍ നിന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും,പതിമൂ
