തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണം പിടികൂടി. തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിലാണ് സ്വർണം കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ സ്വർണശേഖരം കസ്റ്റംസ് പിടികൂടി. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശിയായ സെന്തിൽകുമാർ രാജേന്ദ്രൻ്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. അതീവ രഹസ്യമായാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാൾ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. വിമാനത്താവള കസ്റ്റംസ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, മറ്റൊരാൾക്ക് വേണ്ടിയാണ് താൻ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സെന്തിൽകുമാർ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 1.6 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.