പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി അറസ്റ്റിലായി.

മലപ്പുറം: മലപ്പുറത്തെ എടപ്പാളിൽ എംഡിഎംഎ വേട്ട. 106 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി (35) അറസ്റ്റിലായി.എടപ്പാളിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന. കണ്ണൂരിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ഷാഫി മൊഴി നൽകി. പ്രദേശത്തെ ചെറുകിട കച്ചവടക്കാരനാണ് ഷാഫി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം