2019ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത ഒമ്പത് കോടിയുടെ പണാപഹരണ കേസിൽ കുറ്റപത്രം നൽകിയെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
കല്‍പ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ പ്രതികൾക്ക് അനുകൂല നിലപാടാണ് സഹകരണ വകുപ്പും പൊലീസും സ്വീകരിക്കുന്നതെന്ന് ആരോപണം. എട്ടുകോടി 34 ലക്ഷം രൂപ പ്രതികളിൽ നിന്ന് ഈടാക്കാൻ സർചാർജ് ഉത്തരവിറങ്ങി ഒരു വർഷമായിട്ടും ഒരു തുടർനടപടിയും ഉണ്ടായില്ല.
സംഭവം അന്വേഷിച്ച വിജിലൻസ് കുറ്റപത്രം നൽകിയെങ്കിലും തുടർനടപടികള്‍ വൈകുകയാണ്. നഷ്ടം ഈടാക്കാൻ സഹകരണ വകുപ്പും
തുനിയുന്നില്ല. അപ്പീലിൽ തീരുമാനം എടുക്കാൻ സഹകരണവകുപ്പ് മന്ത്രിക്കു ഒരുവർഷം പോരെയെന്നും തീരുമാനം എടുക്കുന്നതിലെ കാലതാമസം പ്രതികളെ മാത്രമേ സഹായിക്കൂ എന്ന് സഹകരണ വകുപ്പ് മന്ത്രി മന്ത്രി വി.എന്‍ വാസവന് അറിയില്ലേയെന്നും സമര സമിതി ചോദിക്കുന്നു. 2019ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത ഒമ്പത് കോടിയുടെ പണാപഹരണ കേസിൽ കുറ്റപത്രം നൽകിയെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
കേസിലെ പ്രതികളെല്ലാം പുറത്തുണ്ട്. അതൊടൊപ്പം വായ്പാതട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ കുടുംബവുും നീത് കാത്ത് പുറത്തുണ്ട്. 38 വായ്പകളാണ് സർചാർജിൽ ഉൾപ്പെട്ടത്. ഡാനിയേൽ ഉൾപ്പെടെ 15ൽ അധികം വായ്പകൾ, പ്രതികളിൽ നിന്ന് ഈടാക്കേണ്ട നടപടിക്ക് പുറത്താണ്. ഇത്രവലിയ വായ്പാത്തട്ടിപ്പ് പുൽപ്പള്ളി പോലൊരു കാഷിക മേഖലയിൽ നടന്നിട്ടും ഇരകൾക്ക് ഒപ്പമാണെന്ന് പ്രവർത്തിച്ചു കാണിക്കാൻ സർക്കാരിനായിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ ആരും വിഷത്തിൽ താത്പാര്യം കാണുക്കുന്നില്ല എന്നതും കൗതുകകരമാണ്.
Read also: കെ സുധാകരനല്ലെങ്കിൽ പിന്നാര്? കോൺഗ്രസ് പട്ടികയിൽ സസ്പെൻസ് നിറച്ച് കണ്ണൂർ ലോക്‌സഭാ മണ്ഡലം
ബാങ്കിൽ നിന്ന് 80000 രൂപ മാത്രം വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരിൽ തട്ടിപ്പുകാർ 25 ലക്ഷം രൂപയുടെ ലോൺ എടുത്തെന്ന് വരുത്തിത്തീർത്തിരുന്നു. മരിക്കുമ്പോൾ പുൽപ്പള്ളി സഹകരണ ബാങ്കിൽ 40 ലക്ഷം രൂപ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രൻ നായർക്ക് ഉണ്ടായിരുന്നത്.
