ജില്ലയില്‍ രൂക്ഷമായ മഴക്കെടുതി നേരിടുന്ന പനമരത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഫയലുകളും കമ്പ്യൂട്ടറുകളും നശിച്ചു. പനമരം പുഴക്കരയില്‍ സ്ഥിതി ചെയ്യുന്ന കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, ഐ.സി.ഡി.എസ് ഓഫീസുകളിലാണ് വെള്ളം കയറി നാശമുണ്ടായത്. ഫയലുകളും കമ്പ്യൂട്ടറും പൂര്‍ണ്ണമായും നശിച്ചു.
കല്‍പ്പറ്റ : ജില്ലയില്‍ രൂക്ഷമായ മഴക്കെടുതി നേരിടുന്ന പനമരത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഫയലുകളും കമ്പ്യൂട്ടറുകളും നശിച്ചു. പനമരം പുഴക്കരയില്‍ സ്ഥിതി ചെയ്യുന്ന കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, ഐ.സി.ഡി.എസ് ഓഫീസുകളിലാണ് വെള്ളം കയറി നാശമുണ്ടായത്. ഫയലുകളും കമ്പ്യൂട്ടറും പൂര്‍ണ്ണമായും നശിച്ചു.
രണ്ട് ഓഫീസുകളിലും കൂടി ഇരുപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എ.ഡി.എ ഓഫീസിലെ മൂന്ന് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും 9 ലാപ്പ് ടോപ്പുകളും ആറ് ക്യാമറകളും വെള്ളം കയറി നാശിച്ചു. ഐ.സി.ഡി. എസ് ഓഫീസിലെ കമ്പ്യൂട്ടറുകളും ഫയലുകളും വിതരണം ചെയ്യാന്‍ സൂക്ഷിച്ച കിറ്റുകളും പൂര്‍ണ്ണമായും നശിച്ചു. വെളളം കയറി തുടങ്ങിയതോടെ അരക്കൊപ്പം വെള്ളത്തില്‍ ഇവിടെ എത്തിയ ജീവനക്കാര്‍ ഫയലുകളും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമെല്ലാം ഉയരത്തിലേക്ക് മാറ്റി വെച്ചിരുന്നു.
എന്നാല്‍ പിറ്റേദിവസം മഴ കനത്തതോടെ ഇതുവരെയില്ലാത്തവിധം കെട്ടിടം പകുതിയിലധികം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 2012 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ കൃഷി അസി.ഡയറക്ടര്‍ ഓഫീസില്‍ ഇതുവരെയുള്ള എല്ലാ ഫയലുകളും വെള്ളത്തില്‍ മുങ്ങി. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട വിവരങ്ങളും ഇ-ഫയലുകളും നഷ്ടമായി. ശനിയാഴ്ച രാവിലെ വെള്ളം നേരിയ തോതില്‍ കുറഞ്ഞിരുന്നു. ജീവനക്കാര്‍ ഓഫീസിലത്തെിയപ്പോഴാണ് ഫയലുകളും കമ്പ്യൂട്ടറുമെല്ലാം നശിച്ച നിലയില്‍ കത്തെിയത്. തുടര്‍ന്ന് ജീവനക്കാര്‍ ജില്ലാ ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ഓഫീസുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.