കൊച്ചി: മലയാറ്റൂർ നീലീശ്വരത്ത് ഗ്രാമസഭ നടക്കുന്നതിനിടെ പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു. നീലീശ്വരം ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രൻ ആണ് മരിച്ചത്. പതിനഞ്ചാം വാർഡ് മെമ്പറായിരുന്നു ഇവര്‍. കുഴഞ്ഞ് വീണ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.