ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.

ആലുവ: എറണാകുളം ആലുവയിൽ ഫ്ലാറ്റിൽ കവർച്ച നടത്തി എട്ട് പവനും 3 ലക്ഷം രൂപയും കവർന്നു. കമ്പനിപ്പടിക്ക് സമീപം ഫെഡറൽ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് കവർച്ച. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live