Asianet News MalayalamAsianet News Malayalam

കോഴിക്കോട് പള്ളിക്കണ്ടിയിൽ പെരുമ്പാമ്പിൻ കൂട്ടം

പള്ളിക്കണ്ടിയില്‍ പെരുംമ്പാമ്പിന്‍ കൂട്ടം. അഞ്ച് പെരുംമ്പാമ്പുകളെയാണ് കണ്ടെത്തിയത്. 

Group of pythons at Pallikandi Kozhikode
Author
First Published Jan 15, 2023, 4:26 PM IST

കോഴിക്കോട്: പള്ളിക്കണ്ടിയില്‍ പെരുംമ്പാമ്പിന്‍ കൂട്ടം. അഞ്ച് പെരുംമ്പാമ്പുകളെയാണ് കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരെത്തി അഞ്ച് പാമ്പുകളേയും പിടികൂടി. പിന്നീട് മാത്തോട്ടം വനശ്രീയിലേക്ക് മാറ്റി, കല്ലായ് പുഴയോട് ചേര്‍ന്ന സ്ഥലത്താണ് പെരുംമ്പാമ്പുകളെ കണ്ടെത്തിയത്.

Read more: പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

അടുത്തിടെ, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ വമ്പന്‍ രാജ വെമ്പാലയെ കണ്ടെത്തിയത് വാർത്തയായിരുന്നു. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലായിരുന്നു രാജവെമ്പാല കയറിക്കൂടിയത്. ഒടുവില്‍ വനപാലക സംഘമെത്തി രാജ വെമ്പാലയെ പിടികൂടി.  10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാലയാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിക്കൂടിയത്. 

രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. രാത്രിയോടെ കാറിനുള്ളില്‍നിന്ന് ഒരനക്കം തോന്നിയ   കുഞ്ഞുമോന്‍ പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളില്‍ കയറിക്കൂടിയ വിരുതനെ കണ്ടത്. ആദ്യം ചെറിയ പാമ്പാണെന്നാണ് കരുതിയത്. പുറത്ത് ബഹളം കേട്ടതോടെ പാമ്പ് സീറ്റിന് പുറത്തേക്ക് എത്തി. ഇതോടെയാണ് വമ്പന്‍ രാജ വെമ്പാലയാണ് കാറിനുള്ളിലുള്ളതെന്ന് വീട്ടുകാര്‍ മനസിലാക്കിയത്.

 കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെ നാട്ടുകാരെയും രാജവെമ്പാല ഭീതിയിലാഴ്ത്തി. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ  വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ, എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. കാറിന്‍റെ മുന്‍വശത്തെ ഡോറുകള്‍ തുറന്ന് ശാസ്ത്രീയമായാണ് പാമ്പിനെ പിടികൂടിയത്. 

Follow Us:
Download App:
  • android
  • ios