ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം

തൃശൂർ: ഗുരുവായൂരപ്പന് ലഭിക്കുന്ന വഴിപാടുകൾ ഇടക്കൊക്കെ വാർത്തകളാകാറുണ്ട്. മഹീന്ദ്ര ഥാർ വഴിപാടായി കിട്ടിയത് ഏവർക്കും ഓർമ്മ കാണും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വഴിപാടായി കിട്ടിയത് ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാറാണ്. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം.

'ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡിയിൽ നിന്നും കാർ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പന്‍റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് നൽകി. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥൻ, കേശ് വിൻ സി ഇ ഒ സഞ്ചു ലാൽ രവീന്ദ്രൻ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, സ്റ്റോർസ് & പർച്ചേസ് ഡി എ എം രാധ, മാനേജർ സുനിൽ കുമാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം