പ്രളയാനന്തരം ആലപ്പുഴ ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു.ഇതിനിടെ എച്ച് 1 എന്‍ 1 രോഗം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.ഇന്ന് രണ്ട് പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആറാട്ടുപുഴയില്‍ പ്രളയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചത് നാട്ടുകാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

ആലപ്പുഴ: പ്രളയാനന്തരം ആലപ്പുഴ ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു.ഇതിനിടെ എച്ച് 1 എന്‍ 1 രോഗം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.ഇന്ന് രണ്ട് പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആറാട്ടുപുഴയില്‍ പ്രളയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചത് നാട്ടുകാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഇന്നും ജില്ലയില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മണ്ണഞ്ചേരി, അമ്പലപ്പുഴ, കുപ്പപ്പുറം, എടത്വ എന്നിവിടങ്ങളിലാണ് ഓരോരുത്തര്‍ക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പടുന്നുണ്ട്. പനി ബാധിച്ച് ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ 357 പേര്‍ ചികിത്സ തേടിയെത്തി.ഇവരില്‍ ആറ് പേരെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു.

രണ്ട് പേര്‍ക്ക് എച്ച്1 എന്‍ 1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളിലാണ് എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസവും രണ്ട് പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു. എച്ച്1 എന്‍ 1 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.