പെൺകുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂർവം കൈമുട്ടു കൊണ്ട് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്.
പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്‌റഫിനെയാണ് (41) പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2019 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെൺകുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി ബോധപൂർവം കൈമുട്ടു കൊണ്ട് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കിൽ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
