പ്രകോപനമില്ലാതെ ഉപദ്രവിച്ചു; വിദ്യാർത്ഥിയെ ആക്രമിച്ചത് ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റി
കടയിൽ സാധനത്തിന്റെ വില അന്വേഷിച്ച് പുറത്തിറങ്ങിയ പതിനേഴുകാരനെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാർ ഉപദ്രവിച്ചത്. .
പാലക്കാട്: നെന്മാറയിൽ പതിനേഴുകാരന് പൊലീസിൻ്റെ ക്രൂര മർദനം. നെന്മാറ ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിയെ ജീപ്പിലേക്ക് മുടി പിടിച്ച് വലിച്ചുകയറ്റിയായിരുന്നു നെന്മാറ എസ്ഐയുടെ മർദനം. തലയിൽ അടിയേറ്റ കുട്ടി നെന്മാറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കടയിൽ സാധനത്തിന്റെ വില അന്വേഷിച്ച് പുറത്തിറങ്ങിയ പതിനേഴുകാരനെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാർ ഉപദ്രവിച്ചത്. .
വാഹനത്തിനടുത്തേക്ക് വിളിച്ചു വരുത്തി, തല അകത്തേക്ക് വലിച്ച് തല്ലുകയായിരുന്നു. പേര് പോലും ചോദിക്കാതെയായിരുന്നു മർദ്ദനം. അന്വേഷിക്കാനെത്തിയ കുട്ടിയുടെ പിതാവിനോട് കേസ് ഒത്തുതീർപ്പാക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കുട്ടി പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പറയുന്നത്.
ഉദ്യോഗസ്ഥനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് എസ്.പിയും അറിയിച്ചു. അന്വേഷണത്തിന് ആലത്തൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. കടയിൽ സാധനത്തിന്റെ വില അന്വേഷിച്ച് പുറത്തിറങ്ങിയ പതിനേഴുകാരനെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാർ ഉപദ്രവിച്ചത്. വാഹനത്തിനടുത്തേക്ക് വിളിച്ചു വരുത്തി, തല അകത്തേക്ക് വലിച്ച് തല്ലുകയായിരുന്നു
മാവേലിക്കരയിൽ കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം