പാലക്കാട് വയോധികയെ പീഡിപ്പിച്ചു. ഒറ്റപ്പാലം ലക്കിടി മംഗലത്താണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് പീഡനം നേരിട്ടത്. സംഭവത്തിൽ പ്രതിയായ തിരുവേഗപ്പുറ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്. അതിക്രമത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. തുടർന്ന് ഇയാൾ അതിക്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ യുവാവിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.


