ഇടുക്കി എ ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
തൃശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. പുനർ വിവാഹത്തിന് ഓൺലൈനിൽ യുവതി പരസ്യം നൽകിയിരുന്നു. അനസും പുനർ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു. പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് അനസ് പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
