ഓട് മേഞ്ഞ വീടിന്റെ മേല്‍കൂരയും, മുറികളും മുന്‍ഭാഗത്തുള്ള കട്ടളയും, ജനലും വീട്ടുപകരണങ്ങളും എല്ലാം നശിച്ചു. താമസിക്കാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ ഭാര്യ ശാരദയും, മകളും ചെറുമക്കളുമായി മുറിയായിക്കര സ്‌ക്കൂളിന്‌ സമീപമുള്ള വീട്ടിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. 

മാന്നാര്‍: പമ്പ, മണിമലയാറുകള്‍ കരവിഞ്ഞൊഴുകിയ പ്രളയത്തില്‍ ഹൃദ്‌രോഗിയുടെ വീട് തകര്‍ന്നു. പാണ്ടനാട് വടക്ക് രണ്ടാം വാര്‍ഡില്‍ വഴീത്തറ വിജയന്റെ (58) വീടാണ് തകര്‍ന്നത്. ഓട് മേഞ്ഞ വീടിന്റെ മേല്‍കൂരയും, മുറികളും മുന്‍ഭാഗത്തുള്ള കട്ടളയും, ജനലും വീട്ടുപകരണങ്ങളും എല്ലാം നശിച്ചു. താമസിക്കാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ ഭാര്യ ശാരദയും, മകളും ചെറുമക്കളുമായി മുറിയായിക്കര സ്‌ക്കൂളിന്‌ സമീപമുള്ള വീട്ടിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. വീട് പൂര്‍വ്വ സ്ഥിതിയിലാകണമെങ്കില്‍ ഇനി സുമനസുകളുടെ സഹായം വേണം.