കേണിച്ചിറയിൽ വലിയ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്

കൽപ്പറ്റ: വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയിൽ വലിയ തോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനൽ മഴ ശക്തമായത്.

അതിനിടെ ഇടുക്കി തൊടുപുഴയിലും ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും ഗതാഗത തടസ്സവുമുണ്ടായി. വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലും അച്ചൻ കവലയിലുമാണ് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഫയ ഫോഴ്സെത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അച്ഛൻ കവലയിലെ സ്വകാര്യ സ്ഥാപത്തിന്‍റെ ഷെഡ് ഭാഗികമായി തകന്നു. മണക്കാട് മേഖലയിൽ പലയിടങ്ങളിലും കൃഷി നാശമുണ്ടായി. ആളപായം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ മഴ ഏറെക്കുറെ തോർന്നിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത, കൊച്ചിയും കോഴിക്കോടുമടക്കം 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിമിന്നൽ മഴക്ക് സാധ്യത

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം), തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കള്ളക്കടൽ പ്രത്യേക ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 16/04/2025 രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (15/04/2025) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം