മലവെള്ള ശക്തമായി എത്തുന്ന സാഹചര്യത്തില്‍ എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടില്‍ കെഎസ്ആര്‍ടിസി  സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. 

ആലപ്പുഴ: മലവെള്ള ശക്തമായി എത്തുന്ന സാഹചര്യത്തില്‍ എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. എടത്വ - വീയപുരം - ഹരിപ്പാട് റൂട്ടില്‍ കിഴക്കന്‍ വെളളം വന്നുകൊണ്ടിരിക്കുന്നു. 

പ്രദേശത്ത് എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ്സ് പോകുമ്പോള്‍ വെളളം കയറുന്നുമുണ്ട്‌.