ഏറെ നാളായി ഈ ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജ് ഇവിടുത്തെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. 

തിരുവനന്തപുരം: കടത്തിണ്ണിയില്‍ കിടന്നയാളെ അജ്ഞാത വാഹനം ഇടിച്ച് നിര്‍ത്താതെ പോയി (Hit and run). ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയത് അരലക്ഷത്തോളം രൂപ. തിരുവനന്തപുരം പോത്തന്‍കോട് കണിയാപുരം (Kaniyapuram) ദേശീയപാതയോരത്താണ് (National Highway) സംഭവം. എഴുപത്തിയഞ്ചു വയസുകാരനായ സേലം സ്വദേശി യുവരാജിനെയാണ് ആപകടത്തില്‍പ്പെട്ട് ആശുപത്രിയിലാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.

ഏറെ നാളായി ഈ ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജ് ഇവിടുത്തെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. വെള്ളിയാഴ്ച പതിവ് പോലെ കണിയാപുരം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്നു. ഇതേ സമയമാണ് അജ്ഞാത വാഹനം തട്ടിയിട്ട് കടന്ന് കളഞ്ഞത്. ഇടിയില്‍ ഇയാളുടെ ഭാണ്ഡത്തില്‍ നിന്നും നാണയങ്ങളും നോട്ടുകളും തെറിച്ചുവീണു. 

ഈ സമയം പട്രോളിംഗ് നടത്തിയിരുന്ന മംഗലാപുരം പൊലീസ് ഹൈവെ പട്രോളിംഗ് സംഘം സ്ഥലത്ത് എത്തുകയും, അംബുലന്‍സ് വിളിച്ച് യുവരാജിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവരാജിന്‍റെ ഭണ്ഡത്തിലെ പണം നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊലീസ് എണ്ണി തിട്ടപ്പെടുത്തി. ഇത് 46,700 രൂപയോളം ഉണ്ടായിരുന്നു. 

ഇതില്‍ 9,500 രൂപ ആശുപത്രി ചിലവിന് യുവരാജിന് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്ക് സാരമുള്ളതല്ല. ബാക്കി പണം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി വിട്ടശേഷം ഈ തുക യുവരാജിന് കൈമാറും. 

 ബസ് പെട്ടന്ന് മുന്നോട്ടെടുത്തു: മുൻ ചക്രം കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വണ്ടൂർ: ബസ് സ്റ്റാൻഡിൽ നിന്ന് ബസ് പെട്ടന്ന് മുന്നോട്ടെടുത്തതോടെ സ്വകാര്യ ബസിന്റെ (Privat Bus) മുൻ ചക്രം കയറി വിദ്യാർത്ഥി മരിച്ചു. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ എന്ന നന്ദു (17) ആണ് മരിച്ചത്. മമ്പാട് ജി വി എച്ച് എസ് എസ് പ്ലസ് ടൂ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മണലിമ്മൽ പാടം ബസ് സ്റ്റാന്റിലായിരുന്നു അപകടം. 

കാളികാവ് - കോഴിക്കോട് റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ് ബസ് സ്റ്റാൻഡിൽ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ട്രാക്കിന് സമീപം നിന്നിരുന്ന നിതിന് പെട്ടെന്ന് ഓടി മാറാൻ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയ നിതിൻ സംഭവസ്ഥലത്ത് വച്ച് മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ നിയമനടപടികൾക്ക് ശേഷം സംസ്‌കരിച്ചു.